Section

malabari-logo-mobile

ലോറി സമരം തുടരുന്നു: കഞ്ചിക്കോട് ചരക്ക് ലോറിക്ക് നേരെ കല്ലേറ്;ക്ലീനര്‍ കൊല്ലപ്പെട്ടു

HIGHLIGHTS : പലാക്കാട്: കഞ്ചിക്കോട് ചരക്ക് ലോറിക്ക് നേരെ കല്ലേറ്. കല്ലേറില്‍ ലോറിയിലെ ക്ലീനര്‍ കൊല്ലപ്പെട്ടു. ലോറി സമരത്തിനിടെ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറിലാ...

പലാക്കാട്: കഞ്ചിക്കോട് ചരക്ക് ലോറിക്ക് നേരെ കല്ലേറ്. കല്ലേറില്‍ ലോറിയിലെ ക്ലീനര്‍ കൊല്ലപ്പെട്ടു. ലോറി സമരത്തിനിടെ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറിലാണ് കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ കൊല്ലപ്പെട്ടത്. ലോറി ഡ്രൈവര്‍ ബാഷയ്ക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കല്ലേറുണ്ടായത്.

മേട്ടുപ്പാളയത്തു നിന്ന് ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടതായിരുന്നു ലോറി. ലോറി സമരത്തെ തുടര്‍ന്ന് രണ്ടുദിവസമായി തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ചരക്ക് ലോറികള്‍ വാളയാറില്‍ വെച്ച് തടഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ പച്ചക്കറി ലോറികളും തടയുമെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. ലോറി സമരാനുകൂലികള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് കല്ലെറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

പരുക്കേറ്റ മുബാറക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷച്ചിരിക്കുകയാണ്.

അതെസമയം സംഭവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!