ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

കോഴിക്കോട് : ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തിയുണ്ടാക്കി. വെള്ളിയാഴ്ച രാത്രി 11.30 ഒടെ എലത്തൂര്‍ പാലത്തിന് സമീപമാണ് സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് ചരക്കുമായി കൊച്ചയിലേക്ക് പുറപ്പെട്ട ലോറിക്കാണ് തീപിടിച്ചത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബിച്ച് ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. ഇതേതുടര്‍ന്ന് കണ്ണൂര്‍ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒന്നര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.