മലപ്പുറത്ത്‌ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

Untitled-2 copyമലപ്പുറം: മലപ്പുറം കോഴിക്കോട്‌ റോഡില്‍ വള്ളുവമ്പ്രത്ത്‌ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികരായ രണ്ട്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു.
പുല്ലാര പഴയങ്ങാടന്‍ മുഹമ്മദിന്റെ മകന്‍ അജ്‌മല്‍ ഫാസില്‍(18), മേല്‍മുറി പാണക്കാടന്‍ അബ്ദുല്ലയുടെ മകന്‍ സഹദ്‌ (15) എന്നിവരാണ്‌ മരിച്ചത്‌. പരിക്കേറ്റ പുല്ലാര പച്ചക്കുന്നത്‌ മുസ്‌തഫയുടെ മകന്‍ അജ്‌മലി(17) നെ മഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പച്ചിരിക്കുകയാണ്‌. മൂന്ന്‌ പേരും പുല്ലാനൂര്‍ ജിവിഎച്ച്‌എസ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്‌.

ചൊവ്വാഴ്‌ച ഉച്ചക്ക്‌ 12 മണിയോടെയാണ്‌ അപകടം നടന്നത്‌. സഹദിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു കുട്ടികള്‍. മരംകയറ്റി വന്ന ലോറിയാണ്‌ ഇവര്‍ സഞ്ചരിച്ച ബൈക്കുമായി ഇടിച്ചത്‌. പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.