ലണ്ടനില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു

ലണ്ടന്‍: ലണ്ടനില്‍ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് ആക്രമികളെ പോലീസ് വെടിവെച്ചുകൊന്നു. കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ പായിച്ചു കയറ്റുകയും കത്തി ഉപയോഗിച്ച് കുത്തിയുമായിരുന്നു ആക്രമണങ്ങള്‍ നടത്തിയത്.

ഇരുപതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടന്‍ പൊലീസ് അറിയിച്ചു. നഗരത്തില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാദേശിക സമയം ശനി രാത്രി 10ന് ശേഷമാണ് ലണ്ടന്‍ ബ്രിഡ്ജിലെ ആക്രമണം.

പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് ബറോ മാര്‍ക്കറ്റില്‍ കത്തികൊണ്ട് ആക്രമണം ഉണ്ടായത്. ഇവിടെ പൊലീസ് വെടിവയ്പ്പുണ്ടായി. സമീപപ്രദേശമായ വോക്സ്ഹോര്‍ മേഖലയിലും കത്തി ഉപയോഗിച്ച് ആക്രമണം നടന്നു.

Related Articles