ലണ്ടനില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം. 27 നിലകളുള്ള ഫ്‌ളാറ്റിനാണ് തീപിടിച്ചത്. നിരവധി പേരാണ് ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. രാത്രി 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. രണ്ടാമത്തെ നിലയിലാണ് തീപിടുത്തം ആദ്യം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

40 ഓളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. തീപിടിക്കാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല.

1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്‌ളാറ്റുകളാണുള്ളത്. ഫ്‌ളാറ്റ് പൂര്‍ണമായും കത്തിഅമര്‍ന്നുകൊണ്ടിരിക്കുകയാണ്.

കെട്ടിട സമുച്ചയം ഏതുനിമിഷവും താഴെ പതിക്കുമെന്നതിനാല്‍ സമീപത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles