ലണ്ടനില്‍ ആക്രമണം നടത്തിയ മൂന്ന് കൊലയാളികളെ തിരിച്ചറിഞ്ഞു;പോലീസ്

ലണ്ടന്‍ : ലണ്ടനില്‍ ആക്രമണം നടത്തിയ മൂന്ന് കൊലയാളികളെ തിരിച്ചറിഞ്ഞതായി പോലീസ്. ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികളുടെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

നിരവധി രാജ്യങ്ങളിലെ പൌരന്മാര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ന്യൂഹാമിലും ബാര്‍ക്കിങ്ങിലും പൊലീസ് റെയ്ഡില്‍ നിരവധിപേരെ കസ്റ്റഡിയിലെടുത്തു. നിരവധി തെളിവ് പൊലീസ് ശേഖരിച്ചു. മൂന്ന് അക്രമികളെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയിരുന്നു. ഇവരില്‍ ഒരാള്‍ അയര്‍ലന്‍ഡുകാരനാണെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തെതുടര്‍ന്ന് അടച്ച ലണ്ടന്‍ ബ്രിഡ്ജും ട്യൂബ് മെട്രോ റെയില്‍ സ്റ്റേഷനും തിങ്കളാഴ്ച വീണ്ടും തുറന്നു.