ലോക്പാല്‍ ബില്‍ ലോകസഭയില്‍പാസാക്കി

images (2)ദില്ലി : ലോക്പാല്‍ ബില്‍ ലോകസഭയില്‍പാസാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ലോക്പാല്‍ ബില്‍ പാസാക്കിയിരുന്നു. ശബ്ദത്തോടെയാണ് ബില്‍ പാസാക്കിയത്. ബില്ലിനെ സമാജ് വാദി പാര്‍ട്ടി ഒഴികെയുള്ളവര്‍ പിന്തുണച്ചു.

കപില്‍സിബല്‍ ആണ് ലോകസഭയില്‍ ബില്‍ അവതരിപ്പിച്ചത്. രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ബില്‍ പാസാക്കാന്‍ എംപിമാര്‍ ഒന്നിക്കണമെന്നും ഇത് ചരിത്രപരമായ നിയോഗമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അതേസമയം അഴിമതി തടയാന്‍ ലോക്പാല്‍ ബില്ലുകൊണ്ടു മാത്രം കഴിയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അതേസമയം സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ ലോക്‌സഭയിലും പ്രതിഷേധം രേഖപ്പെടുത്തി. ബില്ലിനെ എതിര്‍ത്ത മുലായം സിംഗ്് യാദവ് സംസാരിക്കുകയും തുടര്‍ന്ന് എസ്പി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.
2011 ല്‍ ലോക്പാല്‍ ബില്‍ ലോകസഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭ ബില്‍ പാസാക്കാതെ സെലക്ട് കമ്മറ്റിക്ക് അയക്കുകയായിരന്നു.

8 അംഗങ്ങള്‍ അടങ്ങിയ സമിതിയാണ് ലോക്പാല്‍. ഇതില്‍ 4 പേര്‍ സുപ്രീം കോടതി ജഡ്ജിമാരോ ഹൈക്കോടതി ജഡ്ജിമാരോ ആയിരിക്കും. പ്രധാനമന്ത്രി അടക്കമുള്ള എല്ലാ പൊതു പ്രവര്‍ത്തകരും ബില്ലിന്റെ പരിധിയില്‍ വരും.

ലോക്പാല്‍ ബില്‍ ലോക്‌സഭ പാസാക്കിയതോടെ അണ്ണഹസാരെ സത്യാഗ്രഹം അവസാനിപ്പിച്ചു.