ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവിയായി ലോക്നാഥ് ബെഹ്റയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ടി പി സെന്‍കുമാര്‍ ജൂണ്‍ 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ലോക്നാഥ് ബെഹ്റ ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറാണ്. ചീഫ് സെക്രട്ടറി നളിനി നെറ്റോ അദ്ധ്യക്ഷയായ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നിയമനം. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറിയും ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്.

ജൂണ്‍ 27-നാണ് കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്.   നേരത്തെ ഡിജിപി ആയിരുന്ന ബെഹ്റ ടി പി സെന്‍കുമാറിനെ തിരികെ നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടായപ്പോഴാണ് സ്ഥാനം ഒഴിഞ്ഞത്.