Section

malabari-logo-mobile

തെലങ്കാന ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു; സഭക്കുള്ളില്‍ കുരുമുളക് സ്‌പ്രേ

HIGHLIGHTS : ദില്ലി : ആന്ധ്രാ അനുകൂലികളുടെ എതിര്‍പ്പിനെ മറികടന്ന് തെലങ്കാന ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ബി...

loksabhaദില്ലി : ആന്ധ്രാ അനുകൂലികളുടെ എതിര്‍പ്പിനെ മറികടന്ന് തെലങ്കാന ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ബില്‍ അവതരിപ്പിച്ചത്. അതേ സമയം തെലങ്കാന ബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്നതിനെ ചെറുക്കാനായി സഭക്കുള്ളില്‍ കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തി. എല്‍ രാജഗോപാല്‍ എംപിയാണ് സ്‌പ്രേ അടിച്ചത്.

സ്‌പ്രേ പ്രയോഗത്തെ തുടര്‍ന്ന് എംപിമാര്‍ക്കും സഭയിലുള്ളവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും എംപിമാര്‍ പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്തു. ഇതിനിടയില്‍ സീമാന്ദ്രയില്‍ നിന്നുള്ള എംപി സഭക്കുള്ളില്‍ ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തു. എംപിമാരുടെ കടുത്ത എതിര്‍പ്പിനിടയിലാണ് ബില്‍ അവതരിപ്പിച്ചത്. ഇതേ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് സഭക്കുള്ളില്‍ അരങ്ങേറിയത്. ശാരീരികാസ്വാസ്ഥ്യമുണ്ടായ എംപിമാരെ ആശുപത്രിയിലേക്ക് മാറ്റി. തെലുങ്കാനയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തെലുങ്കാനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പുറത്താക്കിയ എംപിയാണ് രാജഗോപാല്‍.

sameeksha-malabarinews

പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബില്‍ അവതരണത്തിന് മുന്നോടിയായി പാര്‍ലമെന്റിലും പരിസരപ്രദേശങ്ങളിലും വന്‍ സുരക്ഷ ഒരുക്കിയിതുന്നു. ദക്ഷ്യണേന്ത്യന്‍ പേരുള്ള ആളുകളെ പാര്‍ലമെന്റ് പരിസരത്തേക്ക് പോലീസ് കടത്തിവിട്ടില്ല. ധനപരമായ ബില്‍ ലോകസഭയില്‍ അവതരിപ്പിക്കണമെന്ന ചട്ടം ലോകസഭയില്‍ നിലനില്‍ക്കുന്നതിനാലാണ് രാജ്യസഭയില്‍ തെലങ്കാന ബില്‍ കൊണ്ടു വരുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും 12 മണി വരെ നിര്‍ത്തി വെച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ആന്ധ്രയിലും, ആന്ധ്രയിലെ തീരപ്രദേശങ്ങളിലും, റായല്‍ സീമയിലും ബന്ധിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!