Section

malabari-logo-mobile

സ്വയം തൊഴില്‍ വായ്പകള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണം; മന്ത്രി.കെ.ടി.ജലീല്‍

HIGHLIGHTS : മലപ്പുറം: സ്വയം തൊഴില്‍ വായ്പകള്‍ ശരിയായ രീതിയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഉപയോഗപ്പെടുത്തണമെന്ന്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി മന്ത്രി.കെ.ടി...

മലപ്പുറം: സ്വയം തൊഴില്‍ വായ്പകള്‍ ശരിയായ രീതിയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഉപയോഗപ്പെടുത്തണമെന്ന്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി മന്ത്രി.കെ.ടി.ജലീല്‍ കേരള സംസ്ഥാനവനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ജില്ലാതല സ്വയം തൊഴില്‍ വായ്പ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മന്ത്രി. അനുയോജ്യമായ സ്വയം തൊഴില്‍ കണ്ടെത്തി സ്വന്തമായി നില്‍ക്കാന്‍ സ്ത്രീകള്‍ പ്രാപ്തരാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാസമ്പരായ യുവതികളുടെ കൂട്ടായ്മയില്‍ നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പുത്തന്‍ കൂട്ടായ്മകള്‍ സമൂഹത്തിലുണ്ടാകണം.
ചടങ്ങില്‍ വനിതകള്‍ക്ക് വിവിധ മേഖലയില്‍ സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് ഒരുകോടി രൂപയിലധികം തുക വിതരണം ചെയ്തു. വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടേയും സംസ്ഥാന സര്‍ക്കാറിന്റെയും ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയാണ് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള ന്യൂനപക്ഷ, പിന്നോക്ക, പട്ടികജാതി, പൊതുവിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കും ലളിതമായ പലിശനിരക്കില്‍ കുടുംബശ്രീ സംരംഭകള്‍ക്ക് തൊഴില്‍വായ്പ നല്‍കുന്നത്. വിവിധ പദ്ധതികളിലായി 500 ഓളം അപേക്ഷകള്‍ ലോണ്‍ മേളയില്‍ വിതരണം ചെയ്തു.
എടപ്പാളില്‍ എം.എച്ച് ഇംഗ്ലീഷ് സകൂളില്‍ നടന്ന ചടങ്ങില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സ കെ.എസ്. സലീഖ അദ്ധ്യക്ഷം വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി, വൈസ് പ്രസിഡണ്ട്. അഡ്വ.പി.പി.മോഹന്‍ദാസ്, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് പി.പി, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.ശ്രീജ പാറക്കല്‍, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. കെ.പി.കവിത, തവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബ്രഹമണ്യന്‍ കെ.പി, പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.റഹ്മത്ത് സൗദ, ത്രിപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.പി കുമാരന്‍, മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ഹാജിറ മജീദ്, ജില്ല പഞ്ചായത്ത് മെമ്പര്‍.ദേവിക്കുട്ടി, കാലടി പഞ്ചായത്ത് വൈ.പ്രസിഡണ്ട് ബക്കര്‍, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.വി.സുബൈദ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി.ലീല, വാര്‍ഡ് മെമ്പര്‍.രാധിക, വനിതാവികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ അഡ്വ. കെ.പി. സുമതി കുടുംബശ്രി മിഷന്‍ ജില്ല കോര്‍ഡിനേററര്‍ ഹേമലത.സി.കെ, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ബീമാ ബീവി, റീജനല്‍ മാനേജര്‍ ഫൈസല്‍ മുനീര്‍. കെ. എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!