എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം; 2വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

LKGകോഴിക്കോട്‌: നാദാപുരത്ത്‌ എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട്‌ നേരത്തെ ബസ്‌ ക്ലീനറായ കണ്ണൂര്‍ സ്വദേശി മുനീറിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു. സ്‌കൂളിനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ തന്നെയായിരുന്നു നേരത്തെ സംശയിച്ചിരുന്നത്‌. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ ഇടപെടല്‍ മൂലം വിദ്യാര്‍ത്ഥികളിലേക്കുള്ള അന്വേഷണത്തെ തടസപ്പെടുത്തുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ പ്രതിഷേധം ശക്തമാവുകായയിരുന്നു. ബസ്‌ ക്ലീനറെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്‌ വിദ്യാര്‍ത്ഥികളെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തന്നെ ഹോസ്‌റ്റലില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായാണ്‌ സൂചന.

സംഭവത്തിനെതിരെ നാട്ടുകാരും രക്ഷിതാക്കളും ശ്‌ക്തമായ പ്രതിഷേധിച്ചിരുന്നു.