എല്‍കെജി വിദ്യാര്‍ത്ഥിനിയുടെ പീഡനം: പ്രതികള്‍ക്കു വേണ്ടി എപി വിഭാഗം നേതാവ്‌ പരസ്യമായി രംഗത്ത്‌

mubashirകോഴിക്കോട്‌: നാദാപുരം പാറക്കടവ്‌ ദാറുല്‌ ഹുദാ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥഇനയെ പീഢപ്പിച്ച കേസില്‍ അറസറ്റിലായ പ്രതികളായ മതപഠനവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സ്‌കൂള്‍ മാനേജ്‌മന്റും കാന്തപുരം സുന്നി വിഭാഗം മതപണ്ഡിതനായ പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി രംഗത്ത്‌.

പ്രതികള്‍ കുറ്റക്കാരല്ലെന്ന്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ച പേരോട്‌ ഇവര്‍ക്കുവേണ്ടി നിയമസഹായം ചെയ്യാനായി നേരിട്ട്‌ കോടതിയിലെത്തി സംവിധാനങ്ങള്‍ അദ്ദേഹം ഏര്‍പ്പെടുത്തി. കോഴിക്കാട്ടെ പ്രമുഖനായ ക്രിമിനല്‍ അഭിഭാഷകനായ എം അശോകനായിരുന്നു കോടിതി്‌# പ്രതികള്‍ക്ക വേണ്ടി ഹാജരായത്‌.

നേരത്തെ നിരപരാധികളായ രണ്ടു പേരയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തതെന്നും കുറ്റം സമ്മതിച്ച ബസ്സ്‌ ക്ലീനറെ പോലീസ്‌ വെറുതവിട്ടയച്ചുവെന്നും പേരോട്‌ പറഞ്ഞത്‌. തങ്ങളുടെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനാണ്‌ അവിട പഠിക്കുന്ന മതപഠനവിദ്യാര്‍ത്ഥികളെ കേസില്‍ കുടുക്കിയതെന്നും ഇതിന്‌ പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിലവിലുള്ള അന്വേഷണഏജന്‍സിയെ മാറ്റി ക്രൈംബ്രാഞ്ച്‌ ഏറ്റെടുക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളശനത്തില്‍ പറഞ്ഞത്‌.
പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതികളായ തലശ്ശേരി എരഞ്ഞോളി സ്വദേശി ശംസുദ്ധീന്‍(18), കണ്ണുര്‍ പറോട്‌ സ്വദേശി മുബഷീര്‍(19) എന്നിവരെ കോവിക്കോട്‌ കോടതി 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

സംഭവവുമായി ബന്ധപ്പെട്ട്‌ നേരത്തെ ബസ്‌ ക്ലീനറായ കണ്ണൂര്‍ സ്വദേശി മുനീറിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു. സ്‌കൂളിനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ തന്നെയായിരുന്നു നേരത്തെ സംശയിച്ചിരുന്നത്‌. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ ഇടപെടല്‍ മൂലം വിദ്യാര്‍ത്ഥികളിലേക്കുള്ള അന്വേഷണത്തെ തടസപ്പെടുത്തുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ പ്രതിഷേധം ശക്തമാവുകായയിരുന്നു. ബസ്‌ ക്ലീനറെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്‌ വിദ്യാര്‍ത്ഥികളെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തന്നെ ഹോസ്‌റ്റലില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു.