വീട്ടില്‍ മദ്യം വിളമ്പാം;ഹൈക്കോടതി

ദില്ലി: വീടുകളില്‍ നടക്കുന്ന ചടങ്ങളുകളില്‍ മദ്യം വിളമ്പാമെന്ന് ഹൈക്കോടതി. വീടുകളിവല്‍ നടക്കുന്ന ചടങ്ങുകളില്‍ മദ്യം നല്‍കുന്നതിന് എക്‌സൈസിന്റെ അനുമതി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോട്ടയം സ്വദേശിയായ സ്വകാര്യ വ്യക്തി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.

ഇദേഹത്തിന്റെ കുഞ്ഞിന്റെ മാമോതിസാ ചടങ്ങിന് മദ്യം വിളമ്പാന്‍ അനുമതിതേടി എക്‌സൈസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് വീടുകളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മദ്യം വിളമ്പാമെന്ന് ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അനുമതി നല്‍കിയിരിക്കുന്നത്.