Section

malabari-logo-mobile

ജില്ലയില്‍ 8 മുതല്‍ 10 ദിവസം മദ്യവില്‍പനയ്ക്ക് നിരോധനം

HIGHLIGHTS : കോഴിക്കോട് :ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ എട്ട്) മുതല്‍ 10ന് പോളിംഗ് അവസാനിക്കുന്നതു വരെ ജില്ലയില്‍ മദ്യവില്‍പന നിരോധിക്കുമെന്ന് ജില്...

കോഴിക്കോട് :ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ എട്ട്) മുതല്‍ 10ന് പോളിംഗ് അവസാനിക്കുന്നതു വരെ ജില്ലയില്‍ മദ്യവില്‍പന നിരോധിക്കുമെന്ന് ജില്ല ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി.എ ലത അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമവും സമാധാനപരവുമായ നടത്തിപ്പിന് വേണ്ടിയാണ് ജനപ്രാതി നിധ്യ നിയമപ്രകാരം മദ്യവില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. വോട്ടെണ്ണല്‍ ദിനമായ മെയ് 16നും നിരോധനമുണ്ടാവും.

മദ്യ വില്‍പന ശാലകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റ്, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ഈ ദിവസങ്ങളില്‍ മദ്യ വിതരണവും വില്പനയും പാടില്ല. വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള സ്വകാര്യ സ്ഥലങ്ങളിലും വീടുകളിലും ഈ ദിവസങ്ങളില്‍ മദ്യം സൂക്ഷിക്കാന്‍ പാടില്ല.

sameeksha-malabarinews

അനധികൃത മദ്യ വില്‍പന തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണന്‍ പി.കെ സുരേഷും അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!