Section

malabari-logo-mobile

മദ്യത്തിന് ഇന്ന് മുതല്‍ വില കൂടും

HIGHLIGHTS : തിരു: സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യത്തിന് വില വര്‍ദ്ധിക്കും. മദ്യത്തിന്റെ വില്‍പ്പന നികുതി 20 ശതമാനം വര്‍ദ്ധിപ്പിക്കാനും, വിലയുടെ 5 ശതമാനം സെസ് ഈടാ...

Untitled-1 copyതിരു: സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യത്തിന് വില വര്‍ദ്ധിക്കും. മദ്യത്തിന്റെ വില്‍പ്പന നികുതി 20 ശതമാനം വര്‍ദ്ധിപ്പിക്കാനും, വിലയുടെ 5 ശതമാനം സെസ് ഈടാക്കാനുമുള്ള നിര്‍ദ്ദേശമടങ്ങിയ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. നിലവില്‍ 115 ശതമാനമായിരുന്ന വില്‍പ്പന നികുതി 135 ശതമാനയാണ് വര്‍ദ്ധിപ്പിച്ചിരുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമുള്ള നടപടിയുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

sameeksha-malabarinews

മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിച്ചതിലൂടെ 1130 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ബീറിന്റെയും, വൈനിന്റെയും വില്‍പ്പന നികുതിയും 20 ശതമാനം കൂട്ടിയിട്ടുണ്ട്. ബീറിന്റെ വില്‍പ്പന നികുതി ഇതോടെ 50 ല്‍ നിന്ന് 70 ശതമാനമായി. ബീര്‍ വൈന്‍ നികുതി വര്‍ദ്ധനവിലൂടെ 100 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. നികുതി വര്‍ദ്ധിപ്പിക്കാനുള്ള ഈ തീരുമാനം ഓര്‍ഡിനന്‍സായാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഈ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചതോടെ വില വര്‍ദ്ധനവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!