Section

malabari-logo-mobile

മദ്യനയത്തിന്റെ ലഹരിയിറങ്ങുമ്പോള്‍

HIGHLIGHTS : 418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഭരണതലത്തില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകള്‍ കേരള ജനതക്ക്‌ സമ്മാനിച്ചത്‌ ഒരു പുതിയ മദ്യനയമാണ്‌.

Kerala-LIQUOR418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഭരണതലത്തില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകള്‍ കേരള ജനതക്ക്‌ സമ്മാനിച്ചത്‌ ഒരു പുതിയ മദ്യനയമാണ്‌. ഈ നയം ഇന്ന്‌ സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്‌ത്‌ സന്തോഷവും സന്താപവും ആശങ്കകളും ഒരുപോലെ പങ്കിടുന്നു. ദേശീയ സ്വാതന്ത്ര്യ സമരം ലോകജനതക്ക്‌ സംഭാവന ചെയ്‌ത അഹിംസ, സത്യസന്ധത, സത്യാഗ്രഹം തുടങ്ങിയ മഹനീയ ആദര്‍ശങ്ങളെ പോലെ തന്നെയാണ്‌ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‌ സകല തിന്‍മകളുടേയും മാതാവായ ‘ലഹരി’ എന്ന മൂന്നക്ഷരങ്ങള്‍ക്ക്‌ എതിരായുള്ള പ്രവര്‍ത്തനവും. മേല്‍ പറഞ്ഞ ദേശീയ ബോധവും ഗാന്ധിയന്‍ ആദര്‍ശവും സ്വന്തം ജീവിതത്തില്‍ മാര്‍ഗരേഖയാക്കിയ വിഎം സുധീരന്‍ കേരള പ്രദേശ്‌ കോണ്‍ഗ്രസ്സ്‌ കമ്മറ്റി അദ്ധ്യക്ഷനായിരിക്കുമ്പോള്‍ ഭരണതലത്തില്‍ ഇത്തരത്തില്‍ ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള തീരുമാനം ഉണ്ടാവുക സ്വാഭാവികം മാത്രം.

liquor-lകേരളം വ്യക്തി ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം മുതലായ തലത്തില്‍ ഇന്ത്യാ മഹാരാജ്യത്തിനും, ലോകത്തിനും മാതൃകയാണെന്നത്‌ ഓരോ മലയാളിയും അഭിമാനിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ മറ്റെല്ലാകാര്യത്തിലുമെന്ന പോലെ പ്രഥമസ്ഥാനീയരായി നില്‍ക്കുന്നുവെന്നത്‌ ലജ്ജാകരമാണ്‌.

sameeksha-malabarinews

vm-sudheeran_3കേരളത്തിലെ 59 ശതമാനം പുരുഷന്‍മാരും ആഴ്‌ചയില്‍ ഒരു തവണയെങ്കിലും മദ്യം ഉപയോഗിക്കുന്നു എന്നാണ്‌ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അതുപോലെ മദ്യമോ, മറ്റേതെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ത്ഥമോ ഉപയോഗിച്ച്‌ തുടരുന്നവരും പ്രായം 13 വയസ്സ്‌ മുതലാണെന്ന്‌ പറയുമ്പോള്‍ സ്വാഭാവികമായ ഒരു ഞെട്ടല്‍ ഏതൊരാളിലും ഉളവാക്കുമെങ്കിലും വസ്‌തുതകള്‍ക്ക്‌ മുമ്പില്‍ കണ്ണടച്ചിരിക്കാന്‍ കഴിയില്ല. കേരളം സ്വായത്തമാക്കിയ ആരോഗ്യമേഖല, വ്യക്തിശുചിത്വം, കുടുംബഭദ്രത, സാമൂഹ്യ പുരോഗതിയുടെ ഉപരിതലമായ സാമൂഹ്യക്ഷേമ രംഗം എന്നിവ ലഹരി എന്ന രക്ത രക്ഷസിന്‌ മുമ്പില്‍ അകപ്പെട്ട യൗവ്വനത്തെ പോലെ തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊഴികെ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി ഇനിമുതല്‍ നല്‍കില്ലെന്നും, നിലവില്‍ മദ്യത്തിന്റെ ചില്ലറ വില്‍പ്പനയുടെ കുത്തകാവകാശിയായ സര്‍ക്ക#ാര്‍ സ്ഥാപനങ്ങളായ കേരളാ സ്റ്റേറ്റ്‌ ബീവറേജസ്‌ കോര്‍പ്പറേഷനും, കേരളാ സ്റ്റേറ്റ്‌ കണ്‍സ്വൂമര്‍ഫെഡും വര്‍ഷത്തില്‍ 10 ശതമാനം ചില്ലറ വില്‍പ്പനശാലകള്‍ അടച്ചുപൂട്ടി മദ്യത്തിന്റെ ലഭ്യത കുറക്കുന്നതിന്‌ അനുകൂലമായി എടുത്ത തീരുമാനവും കേരളത്തിലെ ലഹരി വിരുദ്ധ പ്രവര്‍ത്തകരെ ഹര്‍ഷപുളകിതരാക്കിയതില്‍ അത്ഭുതപ്പെടാനില്ല. കാരണം വിദ്യാസമ്പന്നതയില്‍ പ്രഥമസ്ഥാനീയരായ കേരളീയരാണ്‌ ലഹരിയുടെ വിശിഷ്യാ മദ്യത്തിന്റെ കരാള ഹസ്‌തത്തില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്നത്‌ എന്നത്‌ തന്നെ.

വിദ്യാ സമ്പന്നരാണ്‌ ലഹരിക്ക്‌ അടിമപ്പെട്ടിരിക്കുന്നവരില്‍ പ്രഥമസ്ഥാനിയര്‍ എന്നതിനാല്‍ തന്നെ പുതിയ മദ്യനയം നടപ്പാക്കുമ്പോള്‍ ശാസ്‌ത്രീയമായ പഠനങ്ങള്‍ അവലംബമാക്കേണ്ടതായിരുന്നു. ലഹരിയെ കുറിച്ചും അത്‌ തന്നിലും സമൂഹത്തിലും കുടുംബബന്ധങ്ങളിലും ചെലുത്തുന്ന കാതലായ പ്രശ്‌നങ്ങളെ കുറിച്ചും അറിയാത്തവരാകില്ല മലയാളികള്‍, പിന്നെ എന്ത്‌ കെ#ാണ്ട്‌ ലഹരി ഉപയോഗിക്കുന്നു, അതിലേക്ക്‌ ആകൃഷ്‌ടരാകുന്നു തുടങ്ങിയ മലയാളിയുടെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച്‌ സമൂലമായ പഠനം അത്യന്താപേക്ഷിതമാണ്‌. മദ്യപാനം ഒരു രോഗമാണെന്നും, രോഗാവസ്ഥയാണെന്നും ലോകാരോഗ്യസംഘടന വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ പഠനം നടത്തി തെളിയിക്കപ്പെട്ടിട്ടുള്ള വസ്‌തുതയാണ്‌. ആയതിനാല്‍ പൊതുജനാരോഗ്യരംഗത്ത്‌ സംസ്ഥാന ബഡ്‌ജറ്റ്‌ വിഹിതത്തിന്റെ ഒരു പ്രധ#ാന വിഹിതം നീക്കി വെക്കുന്ന കേരളം പോലുള്ള സംസ്ഥാനം, മലയാളിയുടെ ഏറ്റവും വലിയ ആരോഗ്യ സാമൂഹ്യ – സാംസ്‌കാരിക പ്രശ്‌നമായ വര്‍ദ്ദിച്ചു വരുന്ന ലഹരി ത്വരയ്‌ക്ക്‌ എതിരായി ശാസ്‌ത്രീയമായ ഒരു പഠനത്തിനോ, വിലയിരുത്തലിനോ ഇടം നല്‍കാതെയാണ്‌ പുതിയ മദ്യനയം പ്രഖ്യാപിച്ചിട്ടുള്ളത്‌. മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കുമ്പോള്‍ നിലവില്‍ മദ്യപാനരെ (മദ്യാസക്തി) ബാധിച്ചവരെ കണ്ടെത്തി അവരും സമൂഹത്തിന്റെ ഭാഗമാണ്‌. ഇവിടെ പിറന്ന്‌ വീണ്‌ പല കാരണങ്ങള്‍ കൊണ്ട്‌ മദ്യാസക്തിക്ക്‌ അടിമപ്പെട്ട അവരെ മദ്യാസക്തിയില്‍ നിന്നും ശാസ്‌ത്രീയമായി പിന്തിരിപ്പിച്ച്‌ വ്യക്തി ജീവിതത്തിലേക്കും, സമൂഹത്തിലേക്കും കൊണ്ട്‌ വന്ന്‌ ഞാന്‍ നവകേരളത്തിന്റെ ഭാഗമാണ്‌ എന്ന തോന്നല്‍ സ്വായത്തമാക്കേണ്ടതും ഉത്തരവാദിത്വബോധമുള്ള ഒരു ഭരണ ചിന്തയില്‍ നിന്നും ഉരുതിരിഞ്ഞ്‌ വരേണ്ടതാണ്‌. മാത്രമല്ല പുതിയ മദ്യനയം നടപ്പാക്കുന്നതിന്‌ നിലവിലുള്ള ഭരണ നിര്‍വ്വഹണ സംവിധാനം പര്യാപ്‌തമല്ലെന്ന്‌, ഭരണ സിരാ കേന്ദ്രത്തിലെ ഉന്നത ശ്രേണിയില്‍ നിന്നു തന്നെ ഉയരുമ്പോള്‍ ഈ നയത്തിലെ ബലാരിഷ്‌ടതകള്‍ സമൂഹത്തിന്‌ വ്യക്തമാക്കും.

chrayamപുതിയ മദ്യനയത്തിന്റെ ഭാഗമായ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക്‌ മാത്രമേ മദ്യം വിളമ്പാന്‍ അര്‍ഹതയുള്ളൂവെന്നും 10 ശതമാനം മദ്യ ചില്ലറ വില്‍പനശാലകള്‍ അടച്ചു പൂട്ടും എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മദ്യ മാഫിയ രംഗത്തുള്ളവര്‍ തലപൊക്കാന്‍ തുടങ്ങി എന്നാണ്‌ വിവിധ കോണുകളില്‍ നിന്നു വരുന്ന വാര്‍ത്തയിലെ വസ്‌തുതകള്‍ സൂചിപ്പിക്കുന്നത്‌. മലബാറിലെയും അതുപോലെ മധ്യ തിരുവിതാംകൂര്‍ മേഖലകളിലെയും വനമേഖലകളില്‍ വന്‍കിട ചെറുകിട വ്യത്യാസമില്ലാതെ വ്യാജവാറ്റുചാരയ നിര്‍മ്മാണത്തിന്‌ യുദ്ധ സന്നാഹത്തോടെ ഇറങ്ങി തിരിച്ചിരിക്കുകയാണ്‌ മാഫിയാ സംഘങ്ങള്‍. പുത്തന്‍ ആയുധങ്ങളുമായി കച്ചകെട്ടിയിറങ്ങിയ ഈ മാഫിയകളെ ചെറുക്കാന്‍ നിലവില്‍ ഒച്ചിനെപോലെ ഇഴഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന എക്‌സൈസ്‌ സംവിധാനത്തിനും ക്രമസമാധാന പരിപാലനത്തിനിടെ സത്യസന്ധരായ ചിലര്‍ വ്യക്തിതാല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിര്‍ദ്ദേശം നല്‍കി ഈ രംഗത്തെ പ്രവര്‍ത്തനം പരിമിതമായി മാത്രം ഉപയോഗിക്കുന്ന പോലീസ്‌ വകുപ്പിനും എത്രമാത്രം എതിരിട്ട്‌ പ്രവര്‍ത്തിച്ചു മദ്യ നയത്തിലെ സദ്‌ ഉദ്ദേശ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാം എന്നതും ആശങ്കാജനകമാണ്‌.

മദ്യത്തിന്റെയും ലഹരി പദാര്‍ത്ഥങ്ങളുടെയും ലഭ്യത കുറച്ച്‌ സമൂഹത്തില്‍ ശാന്തിയും, സമാധാനവും, ഐശ്വര്യവും അത്‌ വഴി സ്വന്തം ജനതയ്‌ക്ക്‌ പരമാവധി ക്ഷേമം നല്‍കുക എന്നതും മേല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന്‌ നിലവിലുള്ള ഭരണ സംവിധാനത്തിലെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തനത്തിന്‌ സുസജ്ജമാക്കേണ്ടതും ജനായത്ത രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച്‌ ഭരണത്തിലേറുന്ന ഒരു ജനകീയ ഭരണ സംവിധാനത്തിന്റെ പരമപ്രധാനമായ ലക്ഷ്യമാണെങ്കിലും മദ്യത്തിലും ലഹരിയിലും അടിമപ്പെട്ടിരിക്കുന്ന സമൂഹത്തിന്റെ ഭാഗമായ ഒരു കൂട്ടം ജനങ്ങളെ ശാസ്‌ത്രീയമായ പഠനങ്ങളെ അടിസ്ഥാനമാക്കി നിത്യ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ട്‌ വന്ന്‌ അത്തരം ജനങ്ങളിലും സാമൂഹ്യ ഉത്തരവാദിത്വബോധം വളര്‍ത്തി പുരോഗതിയിലേക്ക്‌ നയിക്കേണ്ടതും ഉത്തരവാദിത്വബോധമുള്ള ഒരു ജനാധിപത്യ ഭരണ സംവിധാനത്തിന്റെ പരമ പ്രധാനമായ ലക്ഷ്യമാവേണ്ടതാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!