Section

malabari-logo-mobile

പുക ഐസ്‌ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം

HIGHLIGHTS : കോഴിക്കോട്: പുക വരുന്ന ഐസ്‌ക്രീമുകള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ കെ ഏലിയാമ്മ നിര്...

കോഴിക്കോട്: പുക വരുന്ന ഐസ്‌ക്രീമുകള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ കെ ഏലിയാമ്മ നിര്‍ദേശിച്ചു. ഇത്തരം ഐസ്‌ക്രീമുകളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ പരന്നതോടെയാണ് നടപടി. ഈ ഐസ്‌ക്രീമുകള്‍ നൂറുശതമാനം സുരക്ഷിതമാണെന്ന് ഉറപ്പികാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ നടപടിയെന്നും അവര്‍ വ്യക്തമാക്കി. കഴിക്കുന്നവര്‍ സ്വന്തം റിസ്‌ക്കില്‍ കഴിക്കണമെന്നും അവര്‍ പറഞ്ഞു.

ഐസ്‌ക്രീമിലെ ഗ്യാസ് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും എന്നാല്‍ ഗ്യാസ് പോയതിന് ശേഷം ഐസ്‌ക്രീം വയറിനകത്ത് എത്തിയതെങ്കില്‍ സുരക്ഷിതമാണെന്നും അവര്‍ പറഞ്ഞു.

sameeksha-malabarinews

അതെമയം പുകവരുന്ന ഐസ്‌ക്രീമുകള്‍ കഴിക്കുന്നത് കൊണ്ട് ദോഷമില്ലെന്നും പുക വരാന്‍ ലിക്വിഡ് നൈട്രജനാണ് ഉപയോഗിക്കുന്നതെന്നും പുക ഐസ്‌ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വ്യക്തമാക്കി.

പുക ഐസ്‌ക്രീം കോഴിക്കോട് നഗരത്തില്‍ താരമായി വരുന്നതിനിടയിലാണ് ഇത് സുരക്ഷിതമല്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം ഉണ്ടായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!