മദ്യത്തില്‍ വെള്ളമെന്ന് കരുതി ആസിഡ് ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു

ഒറ്റപ്പാലം : മദ്യത്തില്‍ വെള്ളമെന്ന് കരുതി ആസിഡ് ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു.ഒറ്റപ്പാലം സൗത്ത് പനമണ്ണ കരിയന്‍ കാട്ടില്‍ ഗോപാലന്റെ മകന്‍ ഗോപകുമാര്‍ (34) ആണ് മരിച്ചത്.

കൂട്ടുകാരുമൊന്നിച്ച് ഇന്നലെ പനമണ്ണ ക്ഷേത്രത്തിലെ പൂരാഘോഷം നടത്തുന്നതിന് സമീപത്തെ വീട് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ വെച്ച് മദ്യം ഉപയോഗിക്കുന്നതിനിടയിലാണ് സംഭവം. ടൈല്‍സ് വൃത്തിയാക്കാനായി കൊണ്ടു വെച്ച ആസിഡാണ് മദ്യത്തിന് ഒപ്പം ഒഴിച്ച് കുടിച്ചത്. കുഴഞ്ഞ വീണ ഗോപകുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുള്ളവര്‍ മദ്യത്തില്‍ രുചി വ്യത്യാസം കണ്ട ഉടന്‍ തന്നെ തുപ്പി കളഞ്ഞതിനാല്‍ രക്ഷപ്പെടുകയായിരുന്നു.