വിഷമദ്യം കഴിച്ച്‌ രണ്ട്‌ മലയാളികള്‍ കുവൈത്തില്‍ മരിച്ചു

Story dated:Tuesday September 29th, 2015,11 12:am

കുവൈത്ത്‌: വിഷമദ്യം കഴിച്ച്‌ രണ്ട്‌ മലയാളികള്‍ മരിച്ചു. കോഴിക്കോട്‌ കല്ലായി മൂന്നാംകണ്ടത്തില്‍ അഹമ്മദ്‌ കോയയുടെ മകന്‍ റഫീക്ക്‌(41), കൊല്ലം പുനലൂര്‍ നെടുങ്കയം പേപ്പര്‍മില്ലിന്‌ സമീപം ബദറുദ്ദീന്റെ മകന്‍ ശ്യംജീര്‍ ബദര്‍ (33) എന്നിവരാണ്‌ മരിച്ചത്‌. കുവൈത്തിലെ ഇവരുടെ താമസസ്ഥലത്തെ ഔട്ട്‌ ഹൗസിലാണ്‌ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഇവര്‍ മദ്യായി ഷേവിങ്‌ ലോഷന്‍ ഉപയോഗിച്ചതാണ്‌ മരണകാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌. പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമായിരിക്കുന്നത്‌. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഫര്‍വാനിയ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മൃതദേഹങ്ങള്‍ നാട്ടിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌്‌.