മദ്യത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തയ്യാര്‍;ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം ലൈസന്‍സ്; ഉമ്മന്‍ചാണ്ടി

umman chandiതിരു : മദ്യത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയൊള്ളൂ എന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ മാറുകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇനി പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യ നിരോധനം നിലവില്‍ കൊണ്ടു വരുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം ഒറ്റയടിക്ക് നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഘട്ടംഘട്ടമായി മാത്രമേ നടപ്പിലാക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

മദ്യാസക്തി കുറക്കാതെ മദ്യ നിരോധനം നടപ്പിലാക്കിയാല്‍ അത് വലിയ സാമൂഹിക വിപത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കവെയാണ് ഉമ്മന്‍ചാണ്ടി ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്.