ചുംബനം വന്ധ്യതക്ക് കാരണമാകും ?

lip lockപ്രണയാതുരരായ ഭാര്യഭര്‍ത്താക്കന്‍മാരെ ഞെട്ടിക്കുന്ന ഒരു പഠനറിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. ചുംബനം വന്ധ്യതക്ക് വഴിയെൂരുക്കമത്രെ. ഇറ്റലിയിലെ ഫെരാര സര്‍വ്വകലാശാലിയില്‍ നടന്ന പഠനത്തിലാണ് ചുംബനം സത്രീകളില്‍ ഗര്‍ഭദാരണം നടക്കാതിരിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയത്
ഉമിനീരില്‍ ഉണ്ടാവുന്ന ഒരു വൈറസാണ് ചുംബനത്തിലെ വില്ലന്‍. ചുംബനസമയത്ത് ഇവ പകരുകയും ഇത് ഇണയില്‍ വന്ധ്യതുണ്ടാക്കാന്‍ വഴിയെൂരുക്കുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

വന്ധ്യതയുണ്ടാവാന്‍ പ്രത്യേക കാരണമൊന്നും ഇല്ലാഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാവാതിരുന്ന സ്ത്രീകളെ പഠനത്തിന് വിധേയമാക്കിയപ്പോള്‍ അവരില്‍ 43 ശതമാനം പേരുടേയും ഗര്‍ഭാശയത്തില്‍ HV 6A വൈറിസിന്റെ സാനിധ്യം കണ്ടെത്തി. തുടര്‍ന്ന് നടന്ന നിരീക്ഷണങ്ങളിലും പഠനത്തിലുമാണ് ചുംബനത്തിലുടെയാണ് ഇവ സ്ത്രീ ശരീരത്തിലെത്തിയതെന്ന് കണ്ടെത്തിയത്,

ഏതായാലും ലിപ് ലോക്ക് ചുംബനങ്ങളെ കുറിച്ച് കുടതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.