ലയണ്‍സ്‌ ക്ലബ്ബ്‌ പരപ്പനങ്ങാടിയില്‍ 2 സ്‌കൂളുള്‍ക്ക്‌ ഷീ ടോയിലറ്റും;സൗജന്യ നേത്ര പരിശോധനയും ഒരുക്കുന്നു

lions club 11പരപ്പനങ്ങാടി: ലയണ്‍സ്‌ ക്ലബ്‌ പരപ്പനങ്ങാടിയിലെ രണ്ട്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഷീ ടോയ്‌ലറ്റുകളും സാനിറ്ററി നാപ്‌കിന്‍ വെന്‍ഡിങ്‌ മെഷിനും സൗജന്യമായി ഒരുക്കുന്നു. എസ്‌എന്‍എം ഹയര്‍സെക്കന്റഡറി സ്‌കൂളിനും ബി ഇ എം ഹയര്‍സെക്കന്റഡറി സ്‌കൂളിനുമാണ്‌ ഇവ നല്‍കുന്നത്‌.

ലയണ്‍സ്‌ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പദ്ധതികളില്‍ ആദ്യത്തേതായ കണ്ണുപരിശോധന സപ്‌തംബര്‍ 3,4,5 തിയതികളില്‍ എസ്‌ എന്‍ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്‌കൂളിലെ മൂവായിരം വിദ്യാര്‍ത്ഥികളുടെയും നേത്ര പരിശോധന നടത്തും. സൗജന്യമായി കണ്ണട, ശസ്‌ത്രക്രിയ എന്നിവ നല്‍കുകയും ചെയ്യും.

ശുചിമുറിയില്ലാത്ത മൂന്ന്‌ വീടുകള്‍ക്ക്‌ ശുചിമുറി നിര്‍മ്മിച്ചു നല്‍കുമെന്നും സ്‌ത്രീകള്‍ക്ക്‌ തൊഴില്‍പരിശീലന സംരംഭങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ലയണ്‍സ്‌ ക്ലബ്ബ്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ജയധീര്‍, കെ മുരളീധരന്‍, സി കെ ഷാഹിന്‍, അഡ്വ.മുഹമ്മദ്‌ ഹനീഫ, അഹമ്മദ്‌ ആസിഫ്‌, കെ. മുബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.