മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

messiന്യൂജേഴ്‌സി: കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കുന്നതായി സൂപ്പർതാരം ലയണൽ മെസ്സി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത പുറത്തു വിട്ടത്. അഞ്ചു തവണ മികച്ച ഫുട്‌ബോളറായിട്ടും ക്ലബ്ബ് ഫുട്‌ബോളില്‍ മികച്ച ഫോമില്‍ പ്രകടം കാഴ്ച വച്ചിട്ടും സ്വന്തം ടീമിനു വേണ്ടി ഒരു ലോക കിരീടം സ്വന്തമാക്കാന്‍ സാധിച്ചില്ലെന്നതാണ് താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. കിരീടമില്ലാത്ത രാജകുമാരനെന്ന പേരുദോഷം ഒഴിവാക്കാന്‍ താരത്തിന് അനിവാര്യമായ കോപ്പ കിരീടം സ്വന്തമാക്കാന്‍ കഴിയാതിരുന്നതോടെയാണ് വിമര്‍ശനമുയര്‍ന്നതും പിന്നാലെ മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനവും.

രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് മൂന്നാം തവണയും തട്ടിയകന്നപ്പോഴാണ് മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം. ദേശീയ ടീമിൽ തൻെറ കാലം കഴിഞ്ഞതായും അർജൻറീനക്കായി കിരീടം നേടാത്തതിൽ ദു:ഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെസ്സിക്കു പിറകേ പ്രതിരോധ താരം യാവിയർ മഷറാനോയും വിരമിക്കൽ പ്രഖ്യാപനം നടത്തി.