സ്വവര്‍ഗ്ഗരതി നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണ്; സുപ്രീം കോടതി

imagesദില്ലി: സ്വവര്‍ഗ്ഗരതി നിയമവിരുദ്ധവും ക്രിമനല്‍ കുറ്റവുമാണെന്ന് സുപ്രീം കോടതി. സ്വവര്‍ഗ്ഗ രതി നിയവിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കട്ടെ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2009 ല്‍ സ്വവര്‍ഗ രതി നിയമ വിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ധാക്കി. വിധിക്കെതിരെ വിവിധ മത സംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി വിധി. ജസ്റ്റിസുമാരായ ജിഎസ് സിംഗ്‌വി, എസ്‌ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.

ഐപിസിസി സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റം തന്നെയാണെന്ന് കോടതി വ്യക്തമാക്കി.

അതേസമയം വിധി ദൗര്‍ഭാഗ്യകരമാണെന്നും തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്വവര്‍ഗ്ഗാനുരാഗ സംഘടനകള്‍ പ്രതികരിച്ചു.

എന്നാല്‍ മുതിര്‍ന്നവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്നും ഹെക്കോടതി വ്യക്തമക്കിയിരുന്നു. അഖ്യലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോര്‍ഡും, ഉത്കല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ തുടങ്ങിയ മത സംഘടനകളും, ബിജെപി നേതാവ് ബിപി സിംഘാര്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.