ഇടതു ഹര്‍ത്താല്‍ തുടങ്ങി

തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടുതമുന്നണി ആഹ്വാനം ചെയ്ത 12മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. റിപ്പോര്‍ട്ടിന്റെ വിജ്ഞാപനം വന്നതിനെ തുടര്‍ന്ന് മലയോരെമേഖലയില്‍ ഉണ്ടായ വന്‍പ്രക്ഷോഭങ്ങളുടെയെും സംഘര്‍ഷങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ സമാധാനപൂര്‍ണമാണ് ചില സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളുമൊഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറിങ്ങിയിട്ടില്ല. കടകന്വോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ശബരിമലതീര്‍ത്ഥാടകരേയും ശബരിമേഖലയേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ടിനെതിരെ ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണസമിതി ആഹ്വാനം ചെയ്ത 48 മണിക്കുര്‍ ഉപരോധസമരം ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചു. 19ാം തിയ്യതി അര്‍ദ്ധരാത്രി വരെയാണ് സമരം. റോഡില്‍ ഭക്ഷണം പാകം ചെയ്ത് തെരുവില്‍ കിടന്നുറങ്ങുക എന്നതാണ് സമരരീതി. രാവിലെ ആയതോടെ സ്ത്രീകളും കുട്ടികളുമടക്കം നുറുകണക്കിനാളുകളാണ് സമരസ്ഥലത്തേക്ക് എത്തിചേര്‍ന്നുകൊണ്ടിരിക്കുന്നത്..