ക്ലിഫ്ഹൗസ് ഉപരോധവും കരിങ്കൊടി സമരവും ഇടതുമുന്നണി നിര്‍ത്തി

sddefaultതിരു : സോളാര്‍ അഴമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കണെമെന്നാവിശ്യപ്പെട്ട് ഇടതുമുന്നണി അവസാനമായി നടത്തിക്കൊണ്ടിരുന്ന ക്ലിഫ്ഹൗസ് ഉപരോധവും കരിങ്കൊടി സമരവും പിന്‍വലിക്കാന്‍ ഇടതുമുന്നണി തീരുമാനം. വരാനിരിക്കുന്ന നിയമസഭ സമ്മേളന നടപടികളില്‍ സ്തംഭിപ്പിക്കേണ്ടെന്നും പരമാവധി സഹകരിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ജനുവരി 3 മുതലാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.
ഇന്ന് വൈകീട്ട് എകെജി സെന്ററില്‍ നടന്ന ഇടതുമുന്നണി യോഗത്തിലാണ് ഈ തീരുമാനം

വരുന്ന പാര്‍ലിമെന്ററി തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സമരം പിന്‍വലിച്ചത് എന്നാണ് ഇടതുമുന്നണിയുടെ വിശദീകരണം.