ലോ അക്കാദമിയുടെ ഭൂമിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയുടെ കൈവശമുള്ള ഭൂമിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ റവന്യു മന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നത്. റവന്യു സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.

ലോ അക്കാദമി ഭൂമി അധികൃതര്‍ ദുരുപയോഗം ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു.