ലാവിലിന്‍ കേസ് വിധി: ആഹ്ലാദത്തേടെ സിപിഎം പ്രവര്‍ത്തകര്‍

 

S5031115മലപ്പുറം :  ലാവിലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നാടകെ സിപിഎം പ്രകടനങ്ങള്‍.

പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും സന്തോഷം പ്രകടിപ്പിച്ച പ്രവര്‍ത്തകര്‍ പിണറായി വിജയന് അനുകൂലമായി മുദ്രാവിക്യം വിളിക്കുകയും കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പ്രദേശിക കേന്ദ്രങ്ങളില്‍ പോലും നൂറുകണക്കിനാളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.tanuril cpim area committee nadathiya prakadanam