Section

malabari-logo-mobile

ലാവലിന്‍ കേസില്‍ ഇന്ന് വിധി

HIGHLIGHTS : കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചാണ് ഉച്ചയ്ക്ക് 1.45 ന് വിധി...

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചാണ് ഉച്ചയ്ക്ക് 1.45 ന് വിധി പറയുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് വിധി വരുന്നത്. പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധി ഏറെ നിര്‍ണായകമാണ്.

sameeksha-malabarinews

അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറലായ എം കെ ദാമോദരന്‍, അഡ്വ. ഹരീഷ് സാല്‍വെ തുടങ്ങിയവരായിരുന്നു പിണറായിയുടെ കേസ് വാദിച്ചിരുന്നത്.

പിണറായിവിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. കേസില്‍ സിബിഐ അന്വേഷണം നടത്തുകയും 2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തമാക്കുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!