Section

malabari-logo-mobile

ഫേസ്ബുക്ക് പോസ്‌ററുകള്‍ സംഘര്‍ഷഭരിതം; ലസിത പാലക്കലിനെ യുവമോര്‍ച്ച ജില്ലാസക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി

HIGHLIGHTS : കണ്ണൂര്‍:  യുവമോര്‍ച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിത പാലക്കിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി.സോഷ്യല്‍ മീഡിയയില്‍ സംഘര്‍ഷഭരിതമായ പോസ്റ്റുകള്‍ ഇടുന്നു

കണ്ണൂര്‍:  യുവമോര്‍ച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിത പാലക്കിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി.സോഷ്യല്‍ മീഡിയയില്‍ സംഘര്‍ഷഭരിതമായ പോസ്റ്റുകള്‍ ഇടുന്നു എ്ന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലുടെ ലസിത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുവമോര്‍ച്ചയുടെ ജില്ലാസക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തിയാണ് താനെന്നു ഒരു ദിവസം യാതൊരു അറിയിപ്പുമില്ലാതെ തന്നെ യുവമോര്‍ച്ച ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയെന്നും ആരൊക്കയോ പറഞ്ഞ് താന്‍ അറിഞ്ഞെന്നും പോസ്റ്റില്‍ ലസിത പറയുന്നു അന്ന് കാരണമെന്താണന്ന് പലരെ പോലെ തനിക്കും അറില്ലായിരുന്നെന്നും വൈകിയാണെങ്ങിലും കാരണം ഇപ്പോള്‍ ഞാനറിഞ്ഞെന്നും ലസിത കുറിച്ചു. ഇന്ന് വരെ ഒരു പരസ്യപ്രതികരണത്തിന് താന്‍ ശ്രമിച്ചില്ലെന്നും ഇതാദ്യമായി ഇക്കാര്യം എല്ലാവരെയും അറിയിക്കുന്നുവന്നും ലസിത പറഞ്ഞു.

തുടര്‍ന്ന് പിന്നീട് ഇട്ട മറ്റൊരു പോസ്‌ററില്‍ അധികാരത്തിന്റെ ആര്‍ത്തിയുള്ളയാളെല്ലെന്നും പച്ചനോട്ട്കണ്ട് പ്രസ്ഥാനത്തെ ഒറ്റില്ലെന്നും മരണം വരം സംഘപാതയില്‍സഞ്ചരിക്കുമെന്നും ലസിത പറയുന്നു.

sameeksha-malabarinews

ലസിത പാലക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Lasitha Palakkal
·
യുവമോർച്ചയുടെ ജില്ലാസെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ഒരു വ്യക്തി ആണ് ഞാൻ. ഒരു ദിവസം യാതൊരു അറിയിപ്പും ഇല്ലാതെ എന്നെ യുവമോർച്ച ഭരവാഹിത്വത്തിൽ നിന്നും മാറ്റി എന്ന് ആരൊക്കെയോ പറഞ്ഞതായി ഞാൻ കേട്ടു. എന്നെ പോലെ തന്നെ പലർക്കും അറിയില്ലായിരുന്നു എന്താണ് കാരണം എന്ന്. ഏതായാലും അല്പം വൈകി എങ്കിലും കാരണം ഞാൻ അറിഞ്ഞിരിക്കുന്നു. ഇന്ന് വരെ ഒരു പരസ്യ പ്രതികരണത്തിന് ഞാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ഇതാദ്യമായി ഞാൻ എല്ലാവരെയും അറിയിക്കുന്നു….

ഞാൻ ഇടുന്ന പോസ്റ്റുകൾ സംഘർഷഭരിതം ആണെന്ന് എന്റെ കൂടെ പ്രവർത്തിച്ചിരുന്ന ചിലർ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ആണത്രേ എന്നെ മാറ്റിയത്. അതായത് യുവമോർച്ചയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിനോ മറ്റു സംഘടനാ ചുമതല ഉത്തരവാദിത്യത്തോട് കൂടി നിർവഹിക്കാത്തതിനോ അല്ല മറിച്ച് സോഷ്യൽ മീഡിയയയിൽ പോസ്റ്റ് ഇടുന്നത് കൊണ്ടാണ് മാറ്റി നിർത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം…

ഇന്ന് എനിക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിന് വിലക്കില്ല.കാരണം ഞാൻ ഇന്ന് ഒരു സംഘടനയിലും ഭാരവാഹിത്വം വഹിക്കുന്ന ആളല്ല. എനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയുന്ന ശീലം ആണ് പണ്ടേ. അത് ഇനിയും ഉണ്ടാകും.

ഓർമ വച്ച കാലം മുതൽ ആവേശം കാവിയോടാണ് ആദരം ഭഗവ ധ്വജത്തോടാണ്. അത് ജീവിതകാലം മുഴുവനും തുടരുകയും ചെയ്യും.

എന്തായാലും എന്നെ ഇത്രയും കാലം ആത്മാർത്ഥമായി പിന്തുണച്ച യുവമോർച്ചയുടെ നേതാക്കളോടും പാർട്ടിയിലെ നേതാക്കളോടും നന്ദി അറിയിക്കുന്നു എന്ന് ലസിതാ പാലക്കൽ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!