ലണ്ടണില്‍ അപ്പോളോ തിയേറ്ററിന്റെ ബാല്‍ക്കണി തകര്‍ന്ന് 88 പേര്‍ക്ക് പരിക്ക്

appolo theatre 2ലണ്ടന്‍: ലണ്ടനില്‍ വന്‍ പ്രകമ്പനത്തോടെയുണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് തിയേറ്ററിന്റെ ബാല്‍ക്കണി തകര്‍ന്ന് വീണ് 88 പേര്‍ക്ക് പരിക്കേറ്റു. ലണ്ടണ്‍ വെസ്റ്റ് എന്‍ഡിലെ അപ്പോളോ തിയേറ്ററില്‍ ഇന്നലെ രാത്രി 8.15 നായിരുന്നു സംഭവം. പരിക്കേറ്റവരില്‍ 7 പേരുടെ നില ഗുരുതരമാണ്

നാഷണല്‍ പെര്‍ഫോര്‍മന്‍സിന്റെ ‘ദ ഹ്യുരിയസ് ഇന്‍സിഡന്റ് ഓഫ് ദ ഡോഗ് ഇന്‍ ദ നൈറ്റ് ടൈം’ എന്ന നാടകം പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കെയാണ് സംഭവം നടന്നത്. 720 പേര്‍ പ്രദര്‍ശനം കാണാന്‍ തിയേറ്ററില്‍ ഉണ്ടായിരന്നു. പ്രദര്‍ശനം തുടങ്ങി 45 മിനിറ്റിന് ശേഷമാണ് അപകടം നടന്നത്. വലിയ ശബ്ദത്തിലുണ്ടായ ഇടിമിന്നലിനെ തുടര്‍ന്നാണ് ബാല്‍ക്കണിയുടെ അടിഭാഗം തകര്‍ന്ന് വീണത്.

പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. സംഭവത്തെകുറിച്ച് അനേ്വഷണം നടത്തുമെന്നും അപ്പോളോ തിയേറ്റര്‍ ഉടമ പറഞ്ഞു. 775 സീറ്റുകളുള്ള ഈ തിയ്യേറ്റര്‍ 1901 ല്‍ പണി കഴിപ്പിച്ചതാണ്.