ഉരുള്‍പൊട്ടല്‍;സര്‍വ്വകക്ഷി യോഗത്തില്‍ വാക്കേറ്റം

കോഴിക്കോട്:കട്ടിപ്പാറ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നടപടികള്‍ക്കായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ വാക്കേറ്റം. യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം യുവാക്കള്‍ പ്രതിഷേധിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് തങ്ങളാണ് മുന്നില്‍ നിന്നതെന്നും അതുകൊണ്ട് ഞങ്ങള്‍ പറയുന്നത് എംഎല്‍എ കേള്‍ക്കണമെന്നും പറഞ്ഞാണ് ഇവര്‍ തടഞ്ഞത്.

നഫീസയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരണമെന്ന ആവശ്യം അംഗീകരിച്ചു. ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പായ വെട്ടിഒഴിഞ്ഞൊട്ടു സ്‌കൂളില്‍ താമസിക്കുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്നും കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു.