Section

malabari-logo-mobile

ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍ ഹുറാഘാന്‍ ഇന്ത്യന്‍ വിപണിയിലെത്തി

HIGHLIGHTS : ലംബോര്‍ഗിനി ഗയാര്‍ഡോയുടെ പകരക്കാരന്‍ ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍ ഹുറാഘാന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ആഢംബരത്തിലും, കരുത്തിലും, സൊസൈറ്റിയിലും മുന്നി...

1411451303ലംബോര്‍ഗിനി ഗയാര്‍ഡോയുടെ പകരക്കാരന്‍ ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍ ഹുറാഘാന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ആഢംബരത്തിലും, കരുത്തിലും, സൊസൈറ്റിയിലും മുന്നില്‍ നില്‍ക്കുന്ന ഹുറാഘാന് 3.43 കോടി രൂപയാണ് വില. അലുമിനിയം, കാര്‍ബണ്‍, ഫൈബര്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച 1422 കിലോഗ്രാം ഭാരമുള്ള ഹുറാഘാന് 100 കി മീ വേഗമെടുക്കാന്‍ വെറും 3.2 സെക്കന്‍ഡ് മാത്രം മതി. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 325 കി.മീ ആണ്. ഉയരം വെറും 1.16 മീറ്റര്‍ ഉള്ള ഈ കാറിന്റെ നീളം 4.46 മീറ്റര്‍ ആണ്. ലിറ്ററിന് എട്ട് കിലോമീറ്റര്‍ ഇന്ധന ക്ഷമതയുള്ള ഈ കാറ് യൂറോ ആറ് എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്നു.

ഹുറാഘാന്റെ പ്രതേ്യകത അതിന്റെ എഞ്ചിനിലും, കരുത്തിലുമാണ്. ഇതിന് 5.2 ലിറ്റര്‍ വി 10 പെട്രോള്‍ എഞ്ചിനാണ്. കരുത്ത് 40 ബി എച്ച് പി കൂട്ടിയിട്ടുണ്ട്. 8,250 ആര്‍ പി എമ്മില്‍ 601 ബി എച്ച് പിയാണിതിന്റെ കരുത്ത്. പരമാവധി ടോര്‍ക്ക് 560 എന്‍ എം നാലു വീല്‍ ഡ്രൈവുള്ള കാറിന് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. ഇഷ്ടാനുസരണം മൂന്നു തരത്തിലുള്ള ഇന്റീരിയല്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ലഭ്യമാണ്. ഇറ്റലിയിലെ സാന്റ് അസാരയിലെ ലംബോര്‍ഗിനി പ്ലാന്റ് പൂര്‍ണ്ണമായും നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത് വില്‍പ്പനക്കെത്തുന്ന ഹുറാഘാന്‍ ഇതിനോടകം വന്‍ വില്‍പ്പന വിജയം നേടികഴിഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!