Section

malabari-logo-mobile

ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മ്മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി

HIGHLIGHTS : ദില്ലി:കാലിത്തീറ്റ കുംഭകോളക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മ്മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി. അ...

imagesദില്ലി:കാലിത്തീറ്റ കുംഭകോളക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മ്മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാക്കുമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലാലുവിന്റെയും ജഗദീഷിന്റെയും ലോക്‌സഭാംഗത്വം റദ്ദാക്കിയത്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ഒക്ടോബര്‍ മൂന്നിനാണ് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചത്. ലാലുവിനു പുറമെ മുന്‍ മുഖ്യമന്ത്രിയും ഐക്യ ജനതാദള്‍ നേതാവുമായ ജഗന്നാഥ് മിശ്രക്ക് 4 വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും, ജെഡിയു എംപി ജഗദീശ് ശര്‍മയ്ക്ക് 4 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. റാഞ്ചി പ്രത്യക കോടതിയാണ് ശിക്ഷ വിധിച്ചത്.

sameeksha-malabarinews

മെഡിക്കല്‍ സിറ്റ് തിരിമറിക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് റഷീദ് മന്‍സൂദിന്റെ രാജ്യസഭാംഗത്വം മുന്‍പ് റദ്ദാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!