കാലിതീറ്റ കുംഭകോണ കേസ്; ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍

M_Id_95077_Lalu_Prasad_Yadavറാഞ്ചി: കാലിതീറ്റ കുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് സിബിഐ കണ്ടെത്തി. ഒക്‌ടോബര്‍ മൂന്നിന് കോടതി ശിക്ഷ വിധിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാലുവിന്റെ ലോക സഭ അംഗത്വം റദ്ധായി.

റാഞ്ചിയിലെ പ്രതേ്യക സിബിഐ കോടതിയാട 45 പ്രതികളും കുറ്റക്കാരാണെന്ന#് കണ്ടെത്തിയിരിക്കുന്നത്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ലാലുപ്രസാദ് യാദവിനെതിരെ ചുമത്തിയിരിക്കുന്നത്. വഞ്ചന, അഴിമതി, ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ലാലുവിനെതിരെ ചുമത്തിയിരിക്കുന്നത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അവസരവും ലാവുവിന് ഇതോടെ നഷ്ടമാകും. ലാലു പ്രസാദ് യാദവിനെ ഇന്ന് തന്നെ ജയിലിലേക്ക് കൊണ്ടു പൊകും അവിടെ വെച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി ശിക്ഷ വിധി കേള്‍ക്കും. കേസിന്‍മേലുള്ള തുടര്‍വാദം നാളെ നടക്കും. കുറഞ്ഞത് 4 വര്‍ഷം തടവു ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വ്യാജരേഖ ചമക്കല്‍, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ലാലുവിനെതിരെ ചുമത്തിയിട്ടുണ്ട്.

1996 ല്‍ കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ ബില്‍ ഉപയോഗിച്ച് 37.7 കോടി രൂപ ട്രഷറിയില്‍ നിന്ന് വാങ്ങിയെന്നാണ് കേസ്. അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 45 പേരാണ് കേസിലെ പ്രതികള്‍. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര, ജനതാദള്‍ യൂ എം പി, ജഗദീഷ് ശര്‍മ്മ, മുന്‍ ഐടി കമ്മീഷണര്‍ എന്നിവരും 4 മുന്‍ ഐഎഎസ് ഉദേ്യാഗസ്ഥരും പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ സ്ഥാനം നഷ്ടമാകുമെന്ന സുപ്രീം കോടതി വിധി നിലവില്‍ വന്ന ശേഷം ജനപ്രതിനിധി പ്രതിയായിട്ടുള്ള കേസിലെ ആദ്യ വിധിയാണിത്. ലോക സഭ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലാലുവിനെതരായ ശിക്ഷക്ക് ഏറെ പ്രാധാന്യമാണുള്ളത്. ക്രിമിനല്‍ കേസുകളില്‍ 2 വര്‍ഷമോ അതിലേറെയോ ശിക്ഷിക്കപ്പെടുന്ന എംപിമാരും എംഎല്‍എമാരും അയോഗ്യരാക്കപ്പെടുമെന്നുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയഭാവി തുലാസിലായിരിക്കുന്നത്.