Section

malabari-logo-mobile

ലാലിസം വീണ്ടും വിവാദത്തില്‍;അന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജി

HIGHLIGHTS : തൃശ്ശൂര്‍: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ദിവസം (ജനുവരി 31) അരങ്ങേറിയ ലാലിസത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍

Lalisom Pandengandu Angu Song by Mohanlal - Videoതൃശ്ശൂര്‍: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ദിവസം (ജനുവരി 31) അരങ്ങേറിയ ലാലിസത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. ലാലിസത്തിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണിപ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍.

പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് എന്നയാളാണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നടന്‍ മോഹന്‍ലാല്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മൂന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

sameeksha-malabarinews

നടന്‍ മാഹന്‍ലാലിനെ ഉള്‍പ്പെടുത്തി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഭരത്ഭൂഷണും ചേര്‍ന്നു തുക തട്ടിയെടുക്കാനുള്ള പരിപാടിയായിരുന്നു ലാലിസം എന്ന പേരില്‍ നടന്നതെന്ന് ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു.

ലാലിസം വിവാദമായ സാഹചര്യത്തില്‍ നേരത്തേ സര്‍ക്കാര്‍ നല്‍കിയ 1.80 കോടിക്കുപകരം 1.60 കോടിയാണ് മോഹന്‍ലാല്‍ തിരികെ നല്‍കിയത്. ഗെയിംസിന്റെ ഭാഗമായി സ്റ്റേഡിയങ്ങള്‍ മോടി പിടിപ്പിച്ചതിലും കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നു ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഹര്‍ജി കോടതി ഇന്നു പരിഗണിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!