ലാലിന് സിനിമാപിടുത്തം കളളുകച്ചവടം പോലെ: ഡോ. ബിജു

lal and dr bijuനടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന് സിനിമയുണ്ടാക്കല്‍ മദ്യകച്ചവുടം പോലെയാണെന്ന് സംവിധായകന്‍ ഡോ ബിജു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണയ വിവാദത്തെ ഒന്നുകൂടി കൊഴിപ്പിക്കാനിടയു ള്ള കടുത്ത വിമര്‍ശനമാണ് ഡോ ബിജു ഉയര്‍ത്തിയിരിക്കുന്നത്.

ഒരു പക്ഷേ തന്നേക്കാളും മുന്‍പ് ലാല്‍ മലയാളസിനിമാരംഗത്ത് എത്തിയിട്ടുണ്ടെങ്ങിലും സിനിമാരംഗത്തെ ലാല്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ബിജു പറഞ്ഞു.

മികച്ച നടനുള്ള സംസ്ഥാനഅവാര്‍ഡ് ഭരത് സുരാജ് വെഞ്ഞാറമൂടിന് നല്‍കാതിരിക്കുകയും മികച്ച കോമഡിയേയന് നല്‍കുകയും ചെയ്തതിനെതിരെ ബിജു വിമര്‍ശനമുന്നയിച്ചിരുന്നു.

ഇതിനെക്കുറിച്ച് പ്രതികരിക്കവെ ബിജുവിന് വിവാദങ്ങളുണ്ടാക്കലുതന്നെയാണ് പണിയെന്നും കഴിഞ്ഞ തിരുവനന്തപുരം ഫെസ്റ്റിവെലില്‍ ഷട്ടറിനെ മികച്ച ചിത്രമായി പ്രേക്ഷകര്‍ തെരഞ്ഞെടുത്തപ്പോള്‍ അതിനെതിരെ രംഗത്തുവരികയും അവിടെ വെറുത ശബ്ദമുണ്ടാക്കിയിരെന്നും പറഞ്ഞ ലാല്‍. തന്റെ വാക്കുകള്‍ മാത്രമാണ് ശരിയെന്നും മറ്റള്ളവര്‍ പറയുന്നത് തെറ്റാണെന്നും കരുതുന്നത് സ്വയം വിഢ്ഢിയാകുന്നതിന് തുല്യമാണെന്ന് പറഞ്ഞിരുന്നു. ഇതാണ് ബിജുവിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.