ലൈംഗികത ഓരോരുത്തരുടെയും സ്വകാര്യത;അതുപറയാം പറയാതിരിക്കാം;ലക്ഷ്മി ഗോപാല സ്വാമി

photoലൈംഗികത എന്നത് ഒരോരുത്തരുടെയും സ്വകാര്യതയാണെന്നും അത് തുറന്നു പറയുന്നതും പറയാതിരിക്കുന്നതും അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണെന്നും നടി ലക്ഷ്മി ഗോപാലസ്വാമി. പല കാര്യങ്ങളും തുറന്നു പറയാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് തനെന്നും ,എന്നാല്‍ മലയാളി പുരുഷന്‍ മാരെയാണ് തനിക്കേറ്റവും ഇഷ്ടമെന്നും അവര്‍ മറകൂടാതെ പറഞ്ഞു.

കര്‍ണാടകക്കാരിയായിട്ടും തന്റെ രൂപത്തിലും പെരുമാറ്റത്തിലും മലയാളിയാണെന്നെ തോന്നു വെന്നും അതുകൊണ്ടു തന്നെ താന്‍ ആഗ്രഹിച്ചതും പ്രണയിച്ചതും മലയാളി പുരുഷന്‍മാരെയാണെന്നും എന്നാല്‍ അവരെല്ലാം തന്നെ വിവാഹിതരായതിനാല്‍ വിവാഹവും നടന്നില്ലെന്നും ഇപ്പോഴും താന്‍ ഒരു മാലയാളി യുവാവിനായി കാത്തിരിക്കുകയാണെന്നും ലക്ഷ്മി പറഞ്ഞു.