Section

malabari-logo-mobile

വനിതാ കോണ്‍ഗ്രസ്സ് നേതാവിന്റെ കൊല; 2 യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അറസ്റ്റില്‍

HIGHLIGHTS : ലത്തൂര്‍ : വനിതാ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് കല്പന ഗിരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസില്‍ 2 യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്ത...

9cc9ef59532080531ec8027ce8e66605_Mലത്തൂര്‍ : വനിതാ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് കല്പന ഗിരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസില്‍ 2 യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവായിരുന്നു കല്പന ഗിരി. യൂത്ത് കൊണ്‍ഗ്രസ്സ് ലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മഹേന്ദ്ര വിക്രംസിങ് ചവാന്‍ ഇയാളുടെ സഹായി കില്ലാരിക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എപ്രില്‍ 8 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡില്‍ വിട്ടു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മകനും എംഎല്‍എയുമായ അമിത് ദേശ്മുഖിന്റെ ജന്മദിന പാര്‍ട്ടിയില്‍ മാര്‍ച്ച് 21 ന് പങ്കെടുക്കാനെത്തിയതായിരുന്നു ഇരുപത്തിയാറുകാരിയായ കല്പ്പന. ഇവിടെ നിന്നാണ് ചവാനും സമീറും ചേര്‍ന്ന് കല്പനയെ കാറില്‍ കൂട്ടികൊണ്ട് പോയത്. ഇതിനുശേഷം ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാപിതാക്കളുടെ പാരാതിയില്‍ പോലീസ് നടത്തിയ അനേ്വഷണത്തില്‍ മാര്‍ച്ച് 23 ന് ലത്തൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ തുല്‍ജാപൂരിലെ ഒരു തടാകത്തില്‍ കല്പനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

sameeksha-malabarinews

കല്പന കൊല്ലപ്പെടുന്നതിന് മുമ്പ് ബലാത്സംഗത്തിന് ഇരയായതായി യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. അതേ സമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കൂ എന്ന് പോലീസ് പറഞ്ഞു.

കല്പന ചവാനും, സമീറിനുമൊപ്പം കാറില്‍ പോകുന്നത് ടോള്‍ബൂത്തിലെ സിസിടിവിയില്‍ വ്യക്തമായിരുന്നു. കൂടാതെ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകളും കൊലപാതകം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അനേ്വഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്ന ആശങ്കയിലാണ് കല്പനയുടെ ബന്ധുക്കള്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!