ചേലേമ്പ്രയില്‍ യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തേഞ്ഞിപ്പലം: യുവതിയെ വീടുനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മാവൂർ ചാലിയാട്ട് ശ്രീകുമാറിന്റെ ഭാര്യ അഖില (28)നെയാണ് ചേലേമ്പ്ര സ്പിന്നിംഗ് മില്ലി നടത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട്ചെലവൂര്‍  അടുക്കത്ത് രാമചന്ദ്രന്റെ മകളാണ്.

അഞ്ച് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. രണ്ട് വര്‍ഷമായി ചേലേമ്പ്രയിൽ താമസിച്ചു വരികയാണ് . മാവൂര്‍ കായലത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രി നടത്തി വരുന്ന ഭര്‍ത്താവ് രാത്രി ഒരു മണിയോടെ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളേയും പൊലിസിലും അറിയിക്കുകയായിരുന്നു.

പൊലിസെത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ യുവതി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

Related Articles