യുവതിയെ കൊന്ന്‌ ചാക്കുകെട്ടിലാക്കി പുഴയില്‍ തള്ളി

Untitled-1 copyകൊടുങ്ങല്ലൂര്‍: യുവതിയെ കൊന്ന്‌ ചാക്കുകെട്ടിലാക്കി പുഴയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കൊട്ടപ്പുറം പുഴയിലാണ്‌ ഏകദേശം 35 വയസ്സ്‌ തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്‌.

ചാക്കുകെട്ടില്‍ കൊലപ്പെടുത്തിയ യുവതിയുടെ കയ്യുംകാലും കെട്ടി വരിഞ്ഞനിലയിലാണ്‌ കണ്ടെത്തിയത്‌. രാവിലെ മുതല്‍ മൃതദേഹമടങ്ങിയ ചാക്കുകെട്ട്‌ പുഴയിലൂടെ ഒഴുകിനടക്കുന്നുണ്ടായിരുന്നു. ഉച്ചയോടൊണ്‌ ചാക്കിനുള്ളില്‍ മൃതദേഹമാണെന്ന്‌ തിരിച്ചറിഞ്ഞത്‌.

ഇരിങ്ങാലക്കുട ഡിവൈഎസ്‌പി പിഎ വര്‍ഗ്ഗീസ്‌ അടക്കമുള്ള പോലസ്‌ സംഭവസ്ഥലത്തെത്തി. സംഭവത്തെ പറ്റി പോലീസ അന്വേഷണം ആരംഭിച്ചു.