Section

malabari-logo-mobile

വനിതാ വെയ്റ്ററുടെ ചുണ്ട് കടിച്ചുമുറിച്ച യുവാവിന് ജയില്‍ ശിക്ഷ

HIGHLIGHTS : ദുബായ്: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ വെയ്റ്ററെ കടന്ന് പിടിച്ച് ചുംബിക്കുകയും ചുണ്ട് കടിച്ചുപിടിക്കുകയും ചെയ്ത ബംഗ്ലാദേശി യുവാവിന് ജയില്‍ ശിക്...

images (1)ദുബായ്: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ വെയ്റ്ററെ കടന്ന് പിടിച്ച് ചുംബിക്കുകയും ചുണ്ട് കടിച്ചുപിടിക്കുകയും ചെയ്ത ബംഗ്ലാദേശി യുവാവിന് ജയില്‍ ശിക്ഷ. വനിതാ വെയ്റ്ററുടെ വില്ലയുടെ മുറ്റത്ത് ഒളിഞ്ഞിരുന്ന് യുവാവ് യുവതിയെ കടന്ന് പിടിച്ച് ചുംബിക്കുകയായിരുന്നു.

ഫിലിപ്പൈന്‍സ്‌കാരിയായ ഈ യുവതിയുടെ പരാതിയിലാണ് കുറ്റക്കാരനെ കണ്ടെത്തിയത്. പ്രതി ആദ്യം കോടതിയില്‍ കുറ്റം നിഷേധിച്ചുവെങ്കിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു . ഇയാള്‍ യുവതിയെ ചുംബിക്കുന്നതിനിടയില്‍ ചുണ്ട് പൊട്ടി ചോര വരികയും തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് വിധേയയാക്കുകകയും ചെയ്തിരുന്നു. ഈ തെളിവാണ് യുവാവിനെ കുരുക്കാന്‍ സഹായകമായത്. ജയില്‍ശിക്ഷ പൂര്‍ത്തിയായല്‍ യുവാവിനെ നാടുകടത്തുമെന്നും കോടതി വ്യക്തമാക്കി.

sameeksha-malabarinews

സെപ്റ്റംബര്‍ 28 നായിരുന്നു കേസിനാസ്പദമയ സംഭവം നടന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!