കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും യുവതി അമ്മയുടെ കണ്ണുവെട്ടിച്ച്‌ കാമുകനൊപ്പം കടന്നു

Untitled-1 copyമലപ്പുറം: ഒമാന്‍ എയര്‍വേയ്‌സില്‍ അമ്മയോടൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവതി ഒളിച്ചോടി. കൂടെ ഉണ്ടായിരുന്ന അമ്മയുടെ കണ്ണുവെട്ടിച്ചാണ്‌ യുവാവും സഹപാഠിയുമായ ചെന്നൈ സ്വദേശിക്കൊപ്പം യുവതി കടന്നു കളഞ്ഞത്‌.

എയര്‍പോര്‍ട്ടില്‍ ബാഗ്‌ ക്ലിയര്‍ ചെയ്യുന്നതിനിടയിലാണ്‌ യുവതി കടന്നു കളഞ്ഞത്‌. എന്നാല്‍ ഇതറിയാതെ മകളെ കാണാതെ എയര്‍പോര്‍ട്ടില്‍ അമ്മ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന്‌ സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ പെണ്‍കുട്ടി അച്ഛനെ വിളിച്ച്‌ താന്‍ കാമുകനൊപ്പം പോകുന്ന കാര്യം പറയുകയും ചെയ്‌തു.

മകളെ കാണാനില്ലെന്ന്‌ രക്ഷിതാവ്‌ കരിപ്പൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌.