സ്ത്രീകളോട് സംസാരിക്കാന്‍ ഭയമാണ് ഫാറൂഖ് അബ്ദുള്ള

By സ്വന്തം ലേഖകന്‍|Story dated:Friday December 6th, 2013,05 06:pm

Farooq Abdullah Modi Article 370_0ദില്ലി: സ്ത്രീകളോട് സംസാരിക്കാന്‍ തന്നെ തനിക്ക് ഭയമാണെന്ന് കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള. താന്‍ ഒരിക്കലും ഒരു വുമണ്‍ സെക്രട്ടറിയെ വെക്കില്ലെന്നും അദേഹം പറഞ്ഞു.
‘ഏതെങ്കിലും പരാതി തനിക്കെതിരെ ഉണ്ടായാലും അത് ചെന്നവസാനിക്കുക ജയിലിലായിരിക്കുമെന്നും അത്തരത്തിലാണ് ഇന്ന് രാജ്യത്തിന്റെ പോക്കെന്നും ബാലാത്സംഗക്കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നെന്ന കാര്യം അംഗീകരിക്കുന്നുവെന്നും ഇതിന് അവസാനമുണ്ടാകേണ്ടതുണ്ടെന്നും’ അദേഹം പറഞ്ഞു.

ഫാറുഖ് അബ്ദുള്ളയുടെ ഈ പരാമര്‍ശത്തിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. കൂടാതെ ഫാറുഖ് അബ്ദുള്ള മാപ്പ് പറയണമെന്ന് മകനും ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും ആവശ്യപ്പെടുകയുണ്ടായി.

അതെസമയം തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും തനിക്കെപ്പോഴും സ്ത്രീകളോട് അതിയായ ബഹുമാനം മാത്രമാണ് ഉള്ളതെന്നും അദേഹം പിന്നീട് ഇതിനെതിരെ പ്രതികരിച്ചു.