മലപ്പുറത്തെ സ്വകാര്യബസ്സുകളില്‍ ഇനി വനിതാ കണ്ടക്ടര്‍മാരും

bus conducterമോട്ടോര്‍ വാഹന വകുപ്പും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന വനിതാ കണ്ടക്ടര്‍മാരുടെ പരിശീലന പരിപാടി തുടങ്ങി. ആദ്യ ബാച്ചിന്റെ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.എം മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി. ജോയിന്റ് ആര്‍.ടി.ഒ പി. രാജേഷ്, പദ്ധതി കോഡിനേറ്റര്‍ ഉമ്മര്‍ വി.എ, എം.വി.ഐ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 200 വനിതാ കണ്ടക്ടര്‍മാരുടെ ബാങ്ക് തയ്യാറാക്കുതിന്റെ ഭാഗമായി നടത്തുന്ന ആദ്യ ബാച്ചിന്റെ 15 ദിവസത്തെ പരിശീലന പരിപാടിയില്‍ മികച്ച ഫാക്കല്‍റ്റികളായ എം.വി.ഐ അനുമോദ്, അഡ്വ. അനില്‍. എന്‍.വി പ്രഭാകരന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും. നിയമ ബോധവത്ക്കരണം, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, മോഡല്‍ കണ്ടക്ടര്‍, സ്ട്രസ്സ് മാനേജ്‌മെന്റ്, എന്നീ മേഖലകളില്‍ പരിശീലനം ലഭിക്കുന്ന വനിതാ കണ്ടക്ടര്‍മാരെ ആദ്യ ഘട്ടത്തില്‍ സ്വാകാര്യ ബസ്സുകളിലാണ് നിയമിക്കാനുദ്ദേശിക്കുന്നത്.