പൂവാലശല്യം എതിര്‍ത്ത യുവതിയുടെ കൈ വീട്ടില്‍ കയറി പൊളളിച്ചു

Untitled-1 copyതൃശ്ശൂര്‍: ബസ്സില്‍ സ്ഥിരം ശല്യം ചെയ്യാറുള്ള പൂവാലന്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിന്‌ വീട്ടില്‍കയറി യുവതിയുടെ കൈയ്യില്‍ മുറിവേല്‍പ്പിക്കുകയും സിഗററ്റും പപ്പടക്കോലും ഉപയോഗിച്ച്‌ പൊള്ളിച്ചതായും പരാതി. തൃശ്ശൂര്‍ എടക്കളത്തൂര്‍ ചവറട്ടാല്‍ സുജിത്തിന്റെ ഭാര്യ നീതു(18)നാണ്‌ പരിക്കേറ്റത്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. സംഭവത്തെ തുടര്‍ന്ന്‌ കേസെടുക്കാത്തതില്‍ പ്രതേഷേധിച്ച്‌ നാട്ടുകാര്‍ പോലീസ്‌ സ്‌റ്റഷനിലെത്തിയത്‌ സംഘര്‍ഷത്തിനിടയാക്കി. ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരെത്തി നടപടിയെടുക്കുമെന്ന്‌ ഉറപ്പു നല്‍കിയ ശേഷമാണ്‌ ജനക്കൂട്ടം പിരിഞ്ഞുപോയത്‌

സംഭവത്തെ പറ്റി പരാതിയില്‍ പറയുന്നതിങ്ങനെ. സ്ഥരിമായി ബസ്സ്‌ യാത്ര ചെയ്യുന്ന യുവതിയെ കുറച്ച്‌ ദിവസങ്ങളായി തൃശ്ശൂര്‍ കുന്നംകുളം റൂട്ടിലോടുന്ന ഒരു ബസ്സിലെ കണ്ടക്ടര്‍ ശല്യം ചെയ്യുന്നുണ്ടത്രെ. സംഭവം യുവതി വീട്ടില്‍ പറഞ്ഞതോടെ ഭര്‍ത്താവും കൂട്ടുകാരും വിഷയത്തിലിടപെടുകയും തര്‍ക്കം കയ്യാങ്കളിയിലേക്ക്‌ നീങ്ങുകയു ചെയ്‌തിരുന്നു. പിന്നീട്‌ കുന്നംകുളത്ത്‌ യുവതി പഠിക്കാ്‌ന്‍ പോയ സമയത്ത്‌ ഈ കണ്ടക്ടറുടെ പേര്‌ പറഞ്ഞ്‌ രണ്ട്‌ യുവാക്കള്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന്‌ യുവതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേലശിപ്പിച്ചിരുന്നു. സംഭവത്തില്‍
യുവതിയും ഭര്‍ത്താവും പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന ഇവര്‍ക്ക്‌ ഭീഷണി ഉള്ളതായി പറയുന്നു. ഇതിനിടയിലാണ്‌ ശനിയാഴ്‌ച വീട്ടില്‍ ആളില്ലാത്ത സമയത്ത്‌ അടുക്കള വാതിലിലുടെ അകത്തുകയറിയ രണ്ട്‌ പേര്‍ ഇവരെ പിടിച്ചു വെച്ച്‌ കൈയ്യില്‍ പൊള്ളലേല്‍പ്പിച്ചത്‌. ഉറക്കെ കരയാന്‍ ശ്രമിച്ച ഇവരെ വായ പൊത്തിപ്പിടിച്ചാണത്രെ ആക്രമിച്ചത്‌.