മയക്കുമരുന്ന്‌ കടത്തിയ യുവതിക്ക്‌ 7 വര്‍ഷം തടവും പിഴയും നാടുകടത്തലും

Untitled-1 copyഷാര്‍ജ: യുവതിയില്‍ നിന്ന്‌ വിമാനത്താവളത്തില്‍ പരിശോധനയ്‌ക്കിടെ്‌ മയക്കുമരുന്ന്‌ പിടിച്ചെടുത്തു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഷാര്‍ജ പോലീസ്‌ പരിശോധന നടത്തിയപ്പോഴാണ്‌ നിരോധിക്കപ്പെട്ട മയക്കുമരുന്ന്‌ ഇനത്തില്‍പ്പെട്ട 8400 ഓളം ഗുളികകള്‍ കണ്ടെത്തിയത്‌. ഇവ അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

കോടതിയില്‍ ഹജരാക്കിയ പാക്കിസ്ഥാന്‍ സ്വദേശിയായ യുവതിക്ക്‌ ഏഴ്‌ വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷാകാലാവധിക്ക്‌ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. അതെസമയം ഈ ഗുളികള്‍ സാധാരണ രോഗത്തിനുള്ളതാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ തന്റെ കൈവശം മറ്റൊരാള്‍ തന്നയച്ചതെന്ന്‌ യുവതി കോടതിയില്‍ പറഞ്ഞു. കൂടുതല്‍ ഗുളികള്‍ ഉള്ളതുകൊണ്ട്‌ അധികൃതര്‍ അനുവധിക്കില്ലെന്നു പറഞ്ഞാണ്‌ അരയില്‍ സൂക്ഷിക്കാന്‍ തന്നുവിട്ടര്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു. സാധനവുമായി പുറത്തെത്തിയാല്‍ വിളി്‌ക്കേണ്ട നമ്പര്‍ തന്നിട്ടുണ്ടെന്നും പ്രതിഫലം അയാള്‍ നല്‍കുമെന്നും യുവതി മൊഴി നല്‍കി.

മയക്കുമരുന്നു കാരുടെ ചതിയില്‍ യുവതിപെട്ടതാണെന്ന്‌ പ്രതിഭാഗം വക്കീല്‍ കോടതിയില്‍ വാദിച്ചെങ്കിലും ഇത്‌്‌്‌ തെളിയിക്കാന്‍ പ്രതിഭാഗത്തിന്‌ സാധിച്ചില്ല.