അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌

Labour Office Medical Campതൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയുടെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ കാംപും സൗജന്യ മരുന്ന്‌ വിതരണവും ബോധവത്‌ക്കരണവും നടത്തി. ഡോ.പി. നൗഫല്‍, ഡോ.സി. മുഹമ്മദ്‌ നിസാര്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. 200 ഓളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ 10,000 രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്‌തു. ഹിന്ദിയിലുള്ള ബോധവത്‌ക്കരണ ലഘുലേഖയും വിതരണം ചെയ്‌തു. അസി. ലേബര്‍ ഓഫീസര്‍മാരായ എ. ശ്രീധരന്‍ (തിരൂരങ്ങാടി), ദിപു ഫിലിപ്‌ (പൊന്നാനി) എന്നിവര്‍ നേതൃത്വം നല്‍കി.