Section

malabari-logo-mobile

കുവൈത്തില്‍ കുടുംബഫ്‌ളാറ്റില്‍ ബാച്ചലര്‍മാരെ താമസിപ്പിച്ചവര്‍ കുടുങ്ങും

HIGHLIGHTS : കുവൈത്ത് സിറ്റി: ഫാമലി റസിഡന്‍ഷ്യല്‍ ഏരിയയില്‍ ബാച്ചലേര്‍സിന് താമസസൗകര്യമൊരുക്കിയ ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് പിഴ ഈടാക്കാന്‍ നീക്കം. ഉടമകളില്‍ നിന്ന...

ഉടമകള്‍ക്ക് 10,000 ദിനാര്‍ വരെ പിഴ ഈടാക്കും

കുവൈത്ത് സിറ്റി: ഫാമലി റസിഡന്‍ഷ്യല്‍ ഏരിയയില്‍ ബാച്ചലേര്‍സിന് താമസസൗകര്യമൊരുക്കിയ ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് പിഴ ഈടാക്കാന്‍ നീക്കം. ഉടമകളില്‍ നിന്ന് 1,000 ദിനാര്‍ മുതല്‍ 10,000 ദിനാര്‍ വരെ പിഴ ഈടാക്കാനാണ് മുനിസിപ്പാലിറ്റി ഒരുങ്ങുന്നത്. ഇതിനുവേണ്ടി നിയമത്തില്‍ വരുത്തേണ്ട ഭേദഗതി മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. ഇത്തരം കെട്ടിട ഉടമകള്‍ക്കെതിരെ പ്രോസിക്യുഷന്‍ നടപടികള്‍ക്കും ഭേദഗതികള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

sameeksha-malabarinews

കുവൈത്തില്‍ തൊഴില്‍മേഖലയില്‍ 12 ലക്ഷം വിദേശി ബാച്ചലര്‍മാരുണ്ട്. മൊത്തം വിദേശജനസംഖ്യയുടെ 35% മാണിത്. പുതിയ ലേബര്‍ സിറ്റികള്‍ സ്ഥാപിക്കുകവഴിയേ ഇവര്‍ക്ക് താമസമൊരുക്കാന്‍ കഴിയുകയൊള്ളു.

കുടുംബ റസിഡന്‍ഷ്യല്‍ മേഖലകളില്‍ താമസിച്ച് അവിടുത്തെ പരിശോധനകള്‍ക്കുള്ള ഇളവുകള്‍ മുതലെടുത്ത് മദ്യനിര്‍മ്മാണം പോലുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതടക്കം വിദേശ ബാച്ചലര്‍മാരെ ഒഴിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!