കുവൈറ്റില്‍ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം ശക്തമാകുന്നു

download (1)കുവൈറ്റ് : കുവൈറ്റില്‍ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണത്തിനുള്ള നടപടികള്‍ കര്‍ശനമാകുന്നു. അഭ്യസ്തവിദ്യരായ ഒരു വലിയ ശതമാനം സ്വദേശികള്‍ തൊഴില്‍ രഹിതരായതായി പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്വദേശി വല്‍ക്കരണം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും നടപ്പാക്കുന്നതിനായി നിബന്ധനകളും നിയന്ത്രണങ്ങളുമടങ്ങുന്ന പ്രതേ്യക പാക്കേജ് പാര്‍ലമെന്റ് അംഗം സുല്‍ത്താന്‍ അല്‍ ഷമ്മാരി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

സര്‍ക്കാരില്‍ സമര്‍പ്പിച്ച പാക്കേജില്‍ സ്വദേശി വല്‍ക്കരണം പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി എല്ലാ വിദേശികളെയും ഒഴിവാക്കണമെന്നും സ്വകാര്യ മേഖലയില്‍ സാങ്കേതിക വിദഗ്ദ്ധരല്ലാത്ത വിദേശ തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്ക് പ്രതേ്യക ഫീസ് ഏര്‍പ്പെടുത്തണമെന്നും പറയുന്നു. അനാവശ്യമായി വിദേശികളെ റിക്രൂട്ട് ചെയ്യുന്ന സ്വദേശികള്‍ക്ക് 10,000 ദിനാറില്‍ കുറയാത്ത തുക പിഴയായി ഈടാക്കണമെന്നും, സ്വകാര്യ മേഖലയില്‍ ചില തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെക്കണമെന്നും ടാക്‌സി ഓടിക്കുന്നത് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന സ്വദേശി വല്‍ക്കരണം മൂലം വിദേശ തൊഴിലാളികളുടെ നിരക്ക് ഗണ്യമായി തന്നെ കുറഞ്ഞിട്ടുണ്ട്.